ചീട്ടുകളി സംഘത്തെ പോലീസ് പിടി കൂടി..,

കടവല്ലൂർ വടക്കുമുറിയിൽ നിന്നും ചീട്ടുകളി സംഘം പോലീസ് പിടിയിലായി. കുന്നംകുളം പോലീസാണ് വൻ ചീട്ടുകളി സംഘത്തെ അറസ്റ്റ് ചെയ്തത്.
കല്ലുംപുറം സ്വദേശികളായ ചിറയിൽ വീട്ടിൽ മണി, നെയ്യൻ വീട്ടിൽ ബാബു, തോപ്പിൽ വീട്ടിൽ കുട്ടൻ, തോപ്പിൽ പറമ്പിൽ ഭാസ്കരൻ, മോലൂട്ട് പറമ്പിൽ സുജിത്ത്, കുറുപ്പത്ത് വളപ്പിൽ നൗഷാദ്, കടവല്ലൂർ സ്വദേശികളായ പാണാങ്ങാട്ട് വീട്ടിൽ ഷിബു, മോലൂട്ട് പറമ്പിൽസജീവ്, എന്നിവരാണ് അറസ്റ്റിലായത്.


കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ ജി സുരേഷ്, പ്രിൻസിപ്പൽ എസ്ഐ ഇ ബാബു, അഡീഷണൽ എസ്ഐ മാരായ സന്തോഷ്, ജോയ് വർഗീസ് എന്നിവരടങ്ങുന്ന സംഘമാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.വ്യാജ മദ്യ നിർമ്മാണത്തോടൊപ്പം ജില്ലയിൽ വ്യാപകമായ ഒന്നാണ് ചീട്ടുകളിയും.ഇതിനെതിരെ പോലീസ് കർശന പരിശോധനയും ആരംഭിച്ചിട്ടുണ്ട്.