വീടിനു മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ തീയിട്ടു നശിപ്പിച്ചു…

അകലാട് ഒറ്റയിനിയിൽ വീടിനു മുന്നിൽ നിർത്തിയിട്ട രണ്ട് ബൈക്കുകളും സൈക്കിളും തീയിട്ടു നശിപ്പിച്ചു. ഒറ്റയിനി മസ്ജിദുൽ നബവിക്കടുത്ത് സക്കറിയയുടെ വീടിനു മുന്നിൽ നിർത്തിയിട്ട വാഹനങ്ങളാണ് കത്തി നശിച്ചത്. സക്കറിയയുടെ ബന്ധുവായ കരിമത്തിപറമ്പിൽ സലാമിന്റെതാണ് ബൈക്കുകൾ. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം. വീടിനകത്തേക്ക് പുക വന്നതോടെ വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് ബൈക്കുകൾ കത്തുന്നത് കണ്ടത്.

ഒരു ബൈക്ക് പൂർണമായും മറ്റൊന്ന് ഭാഗികമായും കത്തിയിട്ടുണ്ട്. ബൈക്കിനടുത്തുണ്ടായിരുന്ന സൈക്കിളും കത്തി നശിച്ചു. വടക്കേകാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരഭിച്ചിട്ടുണ്ട്.