നൂറു കുടുംബങ്ങൾക്ക് വിഷു, ഈസ്റ്റർ കിറ്റുകളുമായി ശിഹാബ് തങ്ങൾ റിലീഫ് സെൽ…

കടവല്ലൂർ പഞ്ചായത്തിലെ നൂറോളം കുടുംബങ്ങൾക്ക് പലചരക്കും പച്ചക്കറിയുമടങ്ങിയ വിഷു, ഈസ്റ്റർ കിറ്റുകൾ കടവല്ലൂർ പഞ്ചായത്ത് ശിഹാബ് തങ്ങൾ റിലീഫ് സെൽ
വിതരണം ചെയ്തു.ശിഹാബ് തങ്ങളുടെ വേർപാടിൻ്റെ പതിനൊന്നാം വർഷത്തിലാണ് കടവല്ലൂർ പഞ്ചായത്ത് ശിഹാബ് തങ്ങൾ റിലീഫ് സെൽ ഇൗ സൽപ്രവർത്തിയുമായി രംഗത്തെത്തിയത്.

കിറ്റുകളുടെ വിതരണോദ്ഘാടനം
മന്ത്രി എ.സി മൊയ്തീൻ നിർവ്വഹിച്ചു. കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് യു.പി ശോഭന അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഉസ്മാൻ കല്ലാട്ടയിൽ, പഞ്ചായത്ത് അംഗം കെ.എ ശിവരാമൻ, സെക്രട്ടറി വേണുഗോപാൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ,പഞ്ചായത്തംഗങ്ങൾ, മുസ്ലീം ലീഗ് നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.