കോവിഡ് 19:മൂന്ന് പേർ കൂടി ആശുപത്രി വിട്ടു…

ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന മൂന്ന് പേർ കൂടി ആശുപത്രി വിട്ടു.ഇതോടെ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടായി കുറഞ്ഞു. ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചാവക്കാട് സ്വദേശി നബീൽ, മാള സ്വദേശിനി സെറ, എലഞ്ഞിപ്ര സ്വദേശി പുരുഷോത്തമൻ എന്നിവരാണ് ഞായറാഴ്ച ഡിസ്ചാർജ് ആയത്.

കഴിഞ്ഞ പത്ത് ദിവസമായി ചികിത്സയിലായിരുന്ന ഇവരുടെ രണ്ടു കോവിഡ് പരിശോധന ഫലവും നെഗറ്റീവ് ആയതിനെ തുടർന്നാണ് ഇന്നലെ ഡിസ്ചാർജ് ചെയ്തത്.നിലവിൽ ആരോഗ്യ സ്ഥിതി തൃപ്തികരമായ ഇവർ വീട്ടിൽ പോയാലും പതിനാല് ദിവസം വീട്ടിൽ നിരീക്ഷണത്തിൽ തുടരണം.