കണിവെള്ളരി വിളവെടുപ്പ് തുടങ്ങി..

കണിക്കൊന്നയും കണിവെള്ളരിയും ഇല്ലാത്ത ഒരു വിഷുക്കണിയെ പറ്റി മലയാളിക്ക് ചിന്തിക്കാനേ കഴിയില്ല. ഇത്തവണയും യഥേഷ്ടം കണി വെള്ളരി വിപണിയിലേക്ക് എത്തിക്കാൻ തയ്യാറെടുക്കുകയാണ് കർഷകർ. വിഷുവിനുള്ള കണിവെള്ളരിയുടെ വിളവെടുപ്പ് തുടങ്ങി.

മച്ചാട്, വരവൂർ, വേലൂർ എന്നിവിടങ്ങളിലാണ് വിളവെടുപ്പ് തുടങ്ങിയത്. കിലോയ്ക്ക് 30 രൂപ മുതൽ 35 രൂപയാണ് കണിവെള്ളരിയുടെ വില. കോവിഡ്‌ മൂലം വിപണിയിൽ അനുഭവപ്പെടുന്ന മെല്ലെപ്പോക്ക് ആശങ്കകൾ ഉണ്ടാക്കുന്നുണ്ട് എങ്കിലും ഏറെ പ്രയാസപ്പെട്ട് ചെയ്ത കൃഷിക്ക് ഫലം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.