
കുന്നംകുളം: പഴുന്നാനയിൽ ആന ഇടഞ്ഞു. കുട്ടൻകുളങ്ങര ശ്രീനിവാസൻ എന്ന ആനയാണ് ഇടഞ്ഞത്. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് ആന ഇടഞ്ഞത്. മദപ്പാടിൽ ആയിരുന്ന ആനയെ പഴുന്നാന ക്ഷേത്രത്തിന് അടുത്തുള്ള ഒരു പറമ്പിലാണ് തളച്ചിരുന്നത്. ആന സമീപത്തെ ഒരു മതിൽ തകർത്തിട്ടുണ്ട്. പത്തുമണിയോടെ ആനയെ തളച്ചു.