
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ വിനീത് തട്ടിൽ അറസ്റ്റിൽ. അന്തിക്കാട് പോലീസാണ് വിനീതിനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ തുറവൂർ സ്വദേശി അലക്സിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. പരിക്കേറ്റ അലക്സ് ആശുപത്രിയിലാണ്. പുത്തൻപീടികയിലെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.