ഭാര്യയെ കെട്ടിയിട്ടു ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ…

കുന്നംകുളം: ഭാര്യയെ കെട്ടിയിട്ടു ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ. കുന്നംകുളം പഴുന്നാന സ്വദേശിയായ ഭർത്താവും സുഹൃത്ത് കണ്ടംകുളങ്ങര സൂരജുമാണു (30) പൊലീസ് പിടിയിലായത്. ശരീരമാസകലം വടികൊണ്ടുള്ള അടിയേറ്റ പാടുകളുമായി യുവതി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണു സംഭവം പുറത്തറിഞ്ഞത്.

Kalyan thrissur vartha

ചെന്നൈയിൽ ഹോട്ടൽ നടത്തുന്ന ഭർത്താവിനൊപ്പമായിരുന്നു യുവതിയും. 2 വർഷം മുൻപു ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ യുവതിയും ഭർത്താവും നാട്ടിലെത്തിയപ്പോൾ ഇവരുടെ വീട്ടിലെത്തിയ സ‍ൂരജ് പീഡിപ്പിച്ചെന്നും ദൃശ്യങ്ങൾ പകർത്ത‍ിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ചിത്രങ്ങൾ പുറത്തുവിടുമെന്നു കാട്ടി നിരന്തരം ഭീഷണിപ്പെടുത്തി.

വീട്ടിൽ കെട്ടിയിട്ടു പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണു പ്രതികൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ ശ്രമിച്ചതെന്നു യുവതിയുടെ മൊഴിയിൽ പറയുന്നു. ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് പൊലീസ് പിടിച്ചെടുത്തു. 2 മക്കളുടെ അമ്മയാണു യുവതി. വിദേശത്തേക്കു പോകാനുള്ള ശ്രമത്തിലായിരുന്നു കൂട്ടുപ്രതി സൂരജ്. ഭർത്താവിനെതിരെ ലൈംഗിക പീഡനം, ഗാർഹിക പീഡനം, ഐടി ആക്ട് എന്നീ വകുപ്പുകൾ ചുമത്തിയാണു കേസെടുത്തത്.