തൃശൂരിൽ കള്ളനോട്ടുമായി ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ. കട്ടിലപ്പൂവം കോട്ടപ്പടി വീട്ടിൽ ജോർജ് (37) ആണ് തൃശൂർ വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 50 രൂപയുടെ 48 നോട്ടുകളും 100 രൂപയുടെ 24 നോട്ടുകളും പോലീസ് പിടിച്ചെടുത്തു. അയ്യന്തോൾ ചുങ്കത്ത് വെച്ചാണ് വെസ്റ്റ് പോലീസ് ഓട്ടോ ഡ്രൈവറായ ജോർജിനെ പരിശോധിച്ചത്.
കള്ളനോട്ട് പിടികൂടിയതോടെ കേസെടുത്ത് ജോർജിന്റെ കട്ടിലപൂവത്തുള്ള വീട്ടിൽ പരിശോധന നടത്തിയതിൽ നോട്ട് പ്രിന്റെ ചെയ്യാൻ ഉപയോഗിച്ച കാനൺ കമ്പനി പ്രിന്ററും നിർമ്മാണാവസ്ഥയിലിരിക്കുന്ന ഒരു വശം അച്ചടിച്ച പേപ്പറുകളും കണ്ടെടുത്തു. പ്രായമായവരെയും, അന്യ സ്ഥലങ്ങളിൽ നിന്നും വരുന്നവരെയും, മദ്യപൻമാരെയും ഇയാൾ സ്ഥിരമായി കള്ളനോട്ട് ചില്ലറയായി നൽകി പറ്റിച്ചിരുന്നത്.