പുത്തൂരിൽ നിന്നും വ്യാജമദ്യം പിടിച്ചെടുത്തു..

ജില്ലയിൽ വ്യാപകമായി വ്യാജ വാറ്റ് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പുത്തൂരിൽ വ്യാജവാറ്റ് കേന്ദ്രത്തിൽ നിന്നും ചാരായവും വാഷും പിടിച്ചെടുത്തു. പുത്തൂർ പൊന്നൂക്കരയിൽ നിന്നുമാണ് ചാരായവും വാഷും പിടിച്ചെടുത്തത്.

എട്ട് ലിറ്റർ ചാരായവും 250 ലിറ്റർ വാഷും മറ്റു വാറ്റുപകരണങ്ങളുമാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. പഞ്ചായത്ത് പ്രസിഡണ്ട്‌ മിനി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തിയത്.