ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചാലക്കുടി പ്രദേശങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഓൺലൈൻ യോഗം ചേർന്നു.

ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സനീഷ് കുമാർ ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ ചാലക്കുടി പുഴയോരം പങ്കിടുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഓൺലൈൻ യോഗം ചേർന്നു. ചാലക്കുടി പുഴയിലെയും പുഴയുടെ തീരങ്ങളിലെയും സ്ഥിതിഗതികൾ വിലയിരുത്തി സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ യോഗം ചർച്ച ചെയ്ത് തീരുമാനിച്ചു.

പറമ്പിക്കുളം ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കേരളത്തിന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് സജ്ജരായിരിക്കുവാൻ ഫയർഫോഴ്സിനും പൊലീസിനും യോഗത്തിൽ നിർദേശങ്ങൾ നൽകി.

Kalyan thrissur vartha

ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നത് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ തയ്യാറായിരിക്കുവാൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും വില്ലജ് ഓഫീസർമാരോടും യോഗം നിർദേശിച്ചു.