തൃശ്ശൂര്‍ ജില്ലയെ കളിയാക്കി സംസാരിച്ചു. തര്‍ക്കത്തില്‍ 45കാരനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു…

തൃശ്ശൂര്‍: ഷെയറിട്ട് മദ്യം കഴിക്കുന്നതിനിടെ യുണ്ടായ തര്‍ക്കത്തില്‍ 45കാരനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ പാലക്കാട് കണ്ണമ്ബ്ര സ്വദേശി പ്രകാശനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശി റജികുമാറിനെ നെടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രകാശനും സുഹൃത്ത് ഷിനുവും ശക്തന്‍ നഗറിലെ ബിവറേജസ് ഔട്ട് ലെറ്റില്‍ വച്ചാണ് തിരുവനന്തപുരം സ്വദേശി റെജി കുമാറിനെ പരിചയപ്പെട്ടത്. മൂന്നു പേരും ഷെയറിട്ട് മദ്യം വാങ്ങി ഒഴിഞ്ഞ ഷോപ്പിംഗ് മാളിന് പിറകില്‍ വച്ച്‌ മദ്യപിക്കുന്നതിനിടെ റെജി കുമാര്‍ തൃശ്ശൂര്‍ ജില്ലയെ കളിയാക്കി സംസാരിച്ചത് ഷിനുവിനെ പ്രകോപിപ്പിച്ചു.

വഴക്കു നടക്കുന്നതിനിടെ പിടിച്ചു മാറ്റാന്‍ ചെന്ന പ്രകാശനെ റെജി കുമാര്‍ ബ്ലേഡ് കൊണ്ട് കഴുത്തില്‍ വരയുകയായിരുന്നു. പരിക്കേറ്റ പ്രകാശനെ ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വഴക്കിനിടെ മൂക്കിന് ഇടി കിട്ടിയ പ്രതി റജി കുമാറിനെ ജില്ലാ ആശുപത്രിയിലെ ഡിറ്റക്ഷന്‍ സെൻ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ നെടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.