
ഇന്ന് രാവിലെയാണ് ശ്രീജിത്തിനെ തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ ആക്ട് പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു. രണ്ട് ദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പ്രതിയെ തിരിച്ചറിയാന്‍ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ സാധിച്ചിരുന്നില്ല. പിന്നീട് കാറിന്റെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലാണ് ശ്രീജിത്താണെന്ന് തിരിച്ചറിഞ്ഞത്.
തന്റേത് ഒരു രോഗമാണെന്നു മരുന്നു കഴിക്കാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നും ശ്രീജിത്ത് പൊലീസിനോട് പറഞ്ഞതായാണ് ലഭിക്കുന്ന വിവരം. 2016 ല്‍ ഇതിനോട് സമാനമായ സംഭവത്തില്‍ ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്