പൊരിങ്ങല്‍കുത്ത് ഡാമിന്റെ സ്യൂയിസ് വാള്‍വ് നമ്പര്‍ 2 തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കുന്നു..

പൊരിങ്ങല്‍കുത്ത് ഡാമിന്റെ സ്യൂയിസ് വാള്‍വ് നമ്പര്‍ 2 തുറന്ന് അധിക ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നു. ഉച്ചയ്ക്ക് 2 മണിക്കാണ് ഒരു സ്ലൂയിസ് വാള്‍വ് തുറന്നത്. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും കുട്ടികളും പുഴയില്‍ കുളിക്കുന്നതും ഇറങ്ങുന്നതും വസ്ത്രങ്ങള്‍ കഴുകുന്നതും ഒഴിവാക്കണം. ജില്ലയില്‍ ഇന്ന്(4722) യെല്ലോ അലേര്‍ട്ടും നാളെ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയായാണ് 2 സ്ലൂയിസ് വാള്‍വുകള്‍ തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കാന്‍ അനുമതി നല്‍കിയത്.