ജില്ലയിലെ അണുനാശക തുരങ്കങ്ങളുടെ പ്രവർത്തനം നിർത്തി വെച്ചു…

തൃശ്ശൂർ ജില്ലയിലെ എല്ലാ അണുനാശകതുരങ്കങ്ങളുടെയും പ്രവർത്തനം നിർത്തിവെക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി.അണുനാശകതുരങ്കങ്ങളുടെ പ്രവർത്തനം അശാസ്ത്രീയമാണെന്ന് കഴിഞ്ഞ ദിവസം വിദഗ്ധർ പറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൃശ്ശൂർ ജില്ലയിലെയും നടപടി.ശക്തൻ മാർക്കറ്റ്, ജില്ലാ ആശുപത്രി, ഇരിങ്ങാലക്കുട, ചാലക്കുടി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് അണുനാശകതുരങ്കങ്ങൾ സ്ഥാപിച്ചിരുന്നത്. രണ്ടുദിവസം മുമ്പാണ് ശക്തൻ മാർക്കറ്റിലുൾപ്പെടെ തുരങ്കങ്ങളുടെ പ്രവർത്തനം തുടങ്ങിയത്.