ആന്ത്രാക്സ് ബാധയിൽ ആശങ്ക വേണ്ട..

തൃശ്ശൂർ വനമേഖലയിൽ മൃഗങ്ങളിൽ ആന്ത്രാക്സ്. പ്രതിരോധത്തിന് അടിയന്തര നടപടി. മനുഷ്യരിലേക്ക് പടരാൻ സാധ്യത കുറവെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ. വളർത്തു മൃഗങ്ങളിൽ രോഗം കണ്ടെത്തിയില്ല. പന്നിയിറച്ചി കഴിച്ചവർക്ക് പ്രതിരോധമരുന്ന് കൊടുത്തു തുടങ്ങി. മൃഗങ്ങളിൽ വാക്സിനേഷൻ ആരംഭിക്കും. മേഖലയിൽ പന്നികൾ കൂട്ടത്തോടെ ചത്തിരുന്നു. പന്നികളുടെ മൃതദേഹം കൈകാര്യം ചെയ്തവരെ നിരീക്ഷിക്കുന്നു.