വഴിയിൽ കുടുങ്ങിയ രോഗിക്കും കുടുംബത്തിനും തുണയായി പോലീസ്….

മലപ്പുറം പുലാമന്തോളിൽ നിന്നും തൃശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് കീമോതെറാപ്പി ചികിത്സക്കുവേണ്ടി പോയ രോഗിയും കുടുംബവുമാണ് വഴിയിൽ കുടുങ്ങിയത്. തൃശ്ശൂര്‍ ടൗണ്‍ ഹാളിനു സമീപം ആളൊഴിഞ്ഞ റോഡില്‍ എത്തിയപ്പോളാണ് വാഹനം ഓഫ് റോഡ് ആയത് .വാഹനം റിപ്പയര്‍ ചെയ്യാനാകാതേയും സഹായത്തിന് ആരെയും ലഭിക്കാതേയും ഏറെ വിഷമിച്ച കുടുംബം ഇൗ വിവരം പോലീസ് കണ്ട്രോള്‍ റൂമിൽ വിളിച്ച് അറിയിച്ചു.

തുടർന്ന്
റോഡിൽ നിസ്സഹായരായി നിന്നിരുന്ന രോഗിയേയും കുടുംബാംഗങ്ങളേയും കൺട്രോൾ റൂമിലെ എഎസ്ഐ ബിനു ഡേവിസിന്റെ നേതൃത്വത്തിൽ വാഹനത്തിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പോലീസുദ്യോഗസ്ഥർ നൽകിയ സഹായത്തിന് കുടുംബാംഗങ്ങൾ നന്ദി അറിയിച്ചു . ലോക്ക് ഡൗൺ കാലത്ത് മാനവികതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ശ്രദ്ധേയമായ സേവനം കാഴ്ച വെക്കുകയാണ് പോലീസ്.