വയോധികയുടെ മാല പൊട്ടിച്ച ശേഷം മോഷ്ടാവ് തള്ളിയിട്ട് ഗുരുതരമായി പരിക്കേൽപിച്ചു.

ചൊവ്വന്നൂർ: അജ്ഞാതനായ മോഷ്ടാവ് വയോധികയുടെ മാല പൊട്ടിച്ചു. മോഷണത്തിനിടെ തള്ളിയിട്ട് വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചെമ്മന്തിട്ട അമ്പലത്തിനു സമീപം താമസിക്കുന്ന മഠത്തിൽമന മോഹനൻ ഭാര്യ 61 വയസ്സുള്ള സൂലജ യെയാണ് മാല പൊട്ടിച്ച ശേഷം മോഷ്ടാവ് തള്ളിയിട്ട് ഗുരുതരമായി പരിക്കേൽപ്പിച്ചത്. ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം.

Kalyan thrissur vartha

അമ്പലത്തിൽ പോകുന്നതിനായി വീടിന്റെ പുറത്തേക്ക് ഇറങ്ങിയ സുലജയുടെ മാല അജ്ഞാതനായ മോഷ്ടാവ് പൊട്ടിക്കുകയും എതിർത്തതോടെ തള്ളിയിട്ട് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തത്. മുഖത്ത് സുലജയെ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.