ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ താൽകാലിക ഒ പി സജ്ജമാക്കി…

കോവിഡ്‌ 19 മുൻകരുതലുകളുടെ ഭാഗമായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ പുതിയ കെട്ടിടത്തിൽ താൽകാലിക ഒ പി തയ്യാറാക്കുന്നു. രോഗികൾക്ക് ആവശ്യമായ സാമൂഹിക അകലം പാലിക്കുന്നതിനും തിരക്ക് കുറക്കുന്നതിനുമായാണ് നടപടി.പുതിയ കെട്ടിടത്തിലെ പത്ത് മുറികളിലായി പനി, മെഡിസിൻ, സൈക്യാട്രി, എൻ സി ഡി എന്നീ നാലു വിഭാഗങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഇത്രയും സ്ഥലങ്ങളിലെ വൈദ്യുതീകരണം അടിയന്തരമായി പൂർത്തിയാക്കിയെന്നും തിങ്കളാഴ്ച തന്നെ ഒ പി തുറന്നു പ്രവർത്തിക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ പറഞ്ഞു. ഐസോലേഷൻ സമയത്ത് രോഗികൾ കുറവായിരുന്നു, എന്നാൽ ഇപ്പോൾ രോഗികൾ കൂടി വരികയാണെന്നും ഇതിനാലാണ് ഇത്തരത്തിലുള്ള സജ്ജീകരണങ്ങൾ ഒരുക്കുന്നത് എന്നും ഡോക്ടർ പറഞ്ഞു. ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.