എരുമപ്പെട്ടി∙ പന്നിത്തടം സെന്ററിൽ കേച്ചേരി റോഡിൽ പ്രവർത്തിക്കുന്ന ഹലാൽ ചിക്കൻ ആൻഡ് ബീഫ് സെന്റർ എന്ന സ്ഥാപനത്തിൽ നിന്ന് ചിറമനെങ്ങാട് സ്വദേശി അൽത്താഫ് വാങ്ങിയ ഇറച്ചിയിൽ പഴുക്കളെ കണ്ടു എന്നാണ് പരാതി. പരാതിയെത്തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും എരുമപ്പെട്ടി പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കടയിൽ നിന്ന് സാംപിൾ ശേഖരിക്കുകയും കട പൂട്ടാൻ നിർദേശം നൽകുകയുമായിരുന്നു.