ഇന്ന് പത്തു പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു..

കേരളത്തിൽ ഇന്ന് 10 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻപറഞ്ഞു.
കണ്ണൂർ 7, കാസർഗോഡ് 2 , കോഴിക്കോട് 1 എന്നിങ്ങനെയാണ് ജില്ലാ തലത്തിലുള്ള രോഗ ബാധിതരുടെ കണക്കുകൾ.

ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചതിൽ മൂന്നു പേർ വിദേശത്ത് നിന്നും വന്നവരാണ്.ഏഴു പേർക്ക് സമ്പർക്കം മുഖേനെയാണ് അസുഖം വന്നത്. പത്തൊൻപത് പേരാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.
ഇപ്പോൾ ചികിത്സയിൽ ഉള്ളത് 228 പേരാണ്.
ആകെ രോഗികൾ 373 പേർ.