ലോക്ക് ഡൗണിലും തുറക്കുളം മാർക്കറ്റിൽ
മത്സ്യത്തിന്റെ വരവിന് ഒരു കുറവുമില്ല. പക്ഷേ വരുന്നത് മുഴുവനും പഴകിയ മീനുകളാണെന്ന് മാത്രം.കുന്നംകുളം തുറക്കുളം മാർക്കറ്റിൽ ഫുഡ് സേഫ്റ്റിയും ഫിഷറീസ് വകുപ്പും നഗരസഭ ആരോഗ്യ വിഭാഗവും നടത്തിയ സംയുക്ത പരിശോധനയിൽ മാസങ്ങളോളം പഴക്കമുള്ള മുന്നൂറ് കിലോ ഏട്ടയാണ് പിടിച്ചെടുത്തത്.ഫുഡ് സേഫ്റ്റി ഓഫീസർമാരായ പ്രദീപ് കുമാർ, രാജി, ഫിഷറീസ് ഇൻസ്പക്ടർ ഫാത്തിമ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ യു.കെ.സനൽകുമാർ, ജെ എച് ഐ രാമാനുജൻ എന്നിവരാണ് പരിശോധന നടത്തിയത്.കഴിഞ്ഞ ദിവസം ഇവിടെ നിന്നും 1500 കിലോ പഴകിയ മത്സ്യം പിടിച്ചിരുന്നു. ഇതോടെ മാർക്കറ്റ് പ്രവർത്തനം പരിമിതപ്പെടുത്താൻ നഗരസഭ നോട്ടീസ് നൽകി.