ഇന്ത്യയിൽ ലോക് ഡൗൺ രണ്ടാഴ്ച്ച കൂടി നീട്ടാൻ ധാരണയായി..

കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ പ്രഖ്യാപിച്ച ലോക് ഡൗൺ രണ്ടാഴ്ച്ച കൂടി നീട്ടാൻ ധാരണയായി. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് ഇത്തരമൊരു തീരുമാനം.ഭൂരിഭാഗം സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ ലോക്ക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ചില മേഖലകൾക്ക് ഇളവുകൾ നൽകുവാനും യോഗത്തിൽ ധാരണയായി. നിലവിൽ ലോക്ക് ഡൗൺ പിൻവലിക്കാനുള്ള സാഹചര്യം ആയിട്ടില്ലെന്നും, ഘട്ടം ഘട്ടമായി മാത്രമേ പിൻവലിക്കാൻ സാധിക്കൂവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ വ്യക്തമാക്കി.പ്രവാസികളുടെ പ്രതിസന്ധിയും അദ്ദേഹം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.