തൃശൂർ∙ വാന്‍ തട്ടിയെടുത്ത് ഉടമയെ ബന്ദിയാക്കി പണം തട്ടിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശികളായ രാഹുല്‍, ബിബിന്‍ രാജ്, ആദര്‍ശ്, ബാബുരാജ്, അമല്‍ എന്നിവരാണ് പിടിയിലായത്. പണം തട്ടിയെടുക്കാൻ വേണ്ടിയായിരുന്നു ബന്ദി നാടകമെന്നും സംഘത്തിൽ 9 പേരുണ്ടായിരുന്നു വെന്നും പൊലീസ് പറയുന്നു. ബാക്കിയുള്ള നാല് പേർക്കായി തിരച്ചിൽ ശക്തമാക്കി.
കഴിഞ്ഞ മാസം 27നാണ് പൂമല സ്വദേശി ഷിനു രാജിനെ ബന്ദിയാക്കി പണം തട്ടിയത്. വാന്‍ തട്ടിക്കൊണ്ടു പോയ ശേഷം ഷിനുവിനെ വിളിച്ചുവരുത്തി ബന്ദിയാക്കുക യായിരുന്നു. 5,0000 രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്.
പണം നൽകാൻ വിസമ്മതിച്ചപ്പോൾ ക്രൂരമായി മർദ്ദിച്ചുവെന്ന് ഷിനു രാജ് മൊഴി നൽകി. സംഘത്തിന്റെ പക്കൽ നിന്ന് മോചിതനായ ശേഷം ഷിനു രാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രിമിനൽ സംഘം കുടുങ്ങിയത്.