
കൊടുങ്ങല്ലൂർ ∙ ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ടു ഫിഷറീസ് വകുപ്പ് കർശന നിരീക്ഷണം നടത്തും. ജില്ലയുടെ തീരങ്ങളിൽ അഴീക്കോട് മുതൽ അണ്ടത്തോട് വരെ ട്രോളിങ് നിരോധനം അറിയിച്ചു ഫിഷറീസ് വകുപ്പ് പ്രചാരണം നടത്തും.
കടലിൽ ഉണ്ടാകാൻ സാധ്യതയുള്ള നിയമലംഘനങ്ങൾ തടയാൻ തീരദേശ പൊലീസുമായി ചേർന്നു വിപുലമായ ഒരുക്കം നടത്തും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം മേയ് 15ന് തുടങ്ങി. മൺസൂൺ കാല രക്ഷാപ്രവർത്തനങ്ങൾക്കു വേണ്ടി ബോട്ട് വാടകയ്ക്കു എടുക്കുമെന്നു ഫിഷറീസ് അസി. ഡയറക്ടർ ടി.ടി. ജയന്തി അറിയിച്ചു.