
വടക്കാഞ്ചേരി∙ കുറാഞ്ചേരിയിൽ രാത്രിയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കുമരനെല്ലൂർ പിഞ്ചയിൽ ഹുസൈന്റെ കാറിനാണു തീ പിടിച്ചത്. മുൻവശത്തു നിന്നു പുക വരുന്നതു കണ്ട് വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങിയതു കൊണ്ട് വലിയ ദുരന്തം ഒഴിവായി. സ്റ്റേഷൻ ഓഫിസർ ടി.കെ.നിധീഷിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന എത്തി തീക്കെടുത്തി.