ലഹരിക്ക് വ്യാജ അരിഷ്ടം: യുവാവ് അറസ്റ്റിൽ.

ലോക്ക് ഡൗൺ മൂലം കേരളത്തിലെ മുഴുവൻ ബീവറേജുകളും ബാറുകളും അടച്ചതിനാൽ മദ്യം ലഭിക്കുന്നില്ല.ഇൗ സാഹചര്യത്തിൽ ലഹരിക്കായി വ്യാജ അരിഷ്ടം വിൽപ്പന നടത്തിയ യുവാവിനെ തൃശൂർ എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തു.

ചിറക്കാകോട് പാണ്ടിപ്പറമ്പ് സ്വദേശി രതീഷ് ആണ് അറസ്റ്റിലായത്. ജില്ലയിലാകെ വലിയ തോതിൽ വ്യാജ മദ്യ പരിശോധന നടത്തുന്നുണ്ട് എക്സൈസ്. വ്യാജ അരിഷ്ടം വിൽക്കുന്നുവെന്ന വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്.180 കുപ്പി അരിഷ്ടമാണ് ഇയാളിൽ നിന്നും പിടിച്ചത്. ദിവസങ്ങളിലും വിവിധ സ്ഥലങ്ങളിലായി വ്യാജ വാറ്റ് നടത്തിയവരെ പോലീസും എക്സൈസ് സംഘവും ചേർന്ന് പിടികൂടിയിരുന്നു.