കണ്ണൂർ: കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന മാഹി സ്വദേശി മരിച്ചു. നാല് ദിവസമായി കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി മെഹ്റൂഫാണ് മരിച്ചത്. 71 വയസായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇത്രയും ദിവസം ജീവൻനിലനിർത്തിയത്. വൃക്ക രോഗവും, ഹൃദ്രോഗവും ഉള്ള ആളായിരുന്നു മെഹ്റൂഫ്.
ഇദ്ദേഹത്തിന് എവിടെ നിന്നാണ് അസുഖം ബാധിച്ചതെന്നു ഇതു വരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതേസമയം മരിച്ചയാൾ ഒരുപാടുപേരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുമുണ്ട്.