
കുന്നംകുളം ബസ്സ്റ്റാന്‍ഡില്‍ പ്രവേശിക്കാതെ ബസ്സിലെ യാത്രക്കാരെ വഴിയില്‍ ഇറക്കിവിട്ട ബസ് ജീവനക്കാർക്കെതിരെ കേസും തുടർ നടപടികളും. ആധുനിക രീതിയില്‍ വന്‍തുക മുടക്കി പണിക്കഴിപ്പിച്ച കുന്നംകുളം ബസ് സ്റ്റാന്‍ഡില്‍, ബസുകൾ പ്രവേശിച്ച് യാത്രക്കാരെ കയറ്റണമെന്നാണ് നിലവിലെചട്ടം. എന്നാൽ ഭൂരിഭാഗം ദീര്‍ഘദൂര സ്വകാര്യ ബസുകളും കുന്നംകുളം സ്റ്റാന്‍ഡില്‍ കയറാറില്ല.
പോലീസും നഗരസഭയും പല തവണ താക്കീത് നൽകിയിട്ടും ഈ ചട്ടം അനുസരിക്കാത്ത ബസുകൾക്കെതിരെ ആണ് നടപടി എടുത്തിട്ടുള്ളത്. ഇതേ തുടർന്നു മാത്രമല്ല പലതവണ യാത്രക്കാരിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലുമാണ് ദീർഘദൂര സർവീസ് ആയ ഗുരുവായൂർ പാലക്കാട് റൂട്ടിലോടുന്ന ദർശൻ എന്ന ബസ്സ്, ഇന്ന് പോലീസ് മെനക്കെട്ട് ഇറങ്ങിയപ്പോൾ പിടിയിലായത്.
ബസ്സിലെ കണ്ടക്ടർ, ഡ്രൈവർ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബസ്സ് കസ്റ്റഡിയിലെടുത്തു. ബസ്സിന്റെ പെർമിറ്റും ഇരുവരുടെയും ലൈസൻസും റദ്ദാക്കാനുള്ള നടപടി പോലീസ് സ്വീകരിച്ചുകഴിഞ്ഞു.