ആംബുലൻസ് ഡ്രൈവർമാർക്ക് മതിലകം പോലീസിന്റെ അനുമോദനം

ആംബുലൻസ് ഡ്രൈവർമാരെ മതിലകം ജനമൈത്രി പോലീസ് അനുമോദിച്ചു.
കൊറോണയുടെ പശ്ചാതലത്തിൽ ഹെൽത്ത്‌, പോലീസ് തുടങ്ങിയ ഡിപ്പാർട്മെന്റുകൾ പോലെ വളരെ അധികം കഷ്ടപ്പെടുന്ന വിഭാഗമാണ് ആംബുലൻസ് ഡ്രൈവർമാരെന്നും ഇതിനാലാണ് ഇവരെ അനുമോദിക്കാൻ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു. മരുന്ന്, ഭക്ഷ്യവസ്തുക്കൾ എന്നിവയടങ്ങിയ കിറ്റുകൾ നൽകിയാണ് അനുമോദിച്ചത്. അവർക്ക് ആവശ്യമായ ബോധവത്ക്കരണം നലകാനും പോലീസ് മറന്നില്ല. സ്റ്റേഷൻ ISHO CI പ്രേമനന്ദ, എസ് ഐ മാരായ സൂരജ്, തോമസ്, നൗഷാദ്, റൈറ്റർ തോമസ്, ഷിജു ജനമൈത്രി ഉദ്യോഗസ്ഥരയ സി പി ഒ അജന്ത, സി പി ഒ ഫസൽ, എച്ച് ജി അൻസാരി തുടങ്ങിയവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു.