
പാവറട്ടി മുല്ലശേരിയിൽ വ്യാജ സ്വർണം പണയം വെച്ച് പണം തട്ടുവാൻ ശ്രമിച്ച യുവാവ് പിടിയിൽ. പറമ്പന്തള്ളി അരിക്കരവീട്ടിൽ ശ്രീജിത് (37) നെ ആണ് പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തത്. മുല്ലശ്ശേരി പറമ്പന്തള്ളി നടയിലെ ധനിക ഫൈനാൻസിയേഴ്സിൽ സ്വർണ്ണ മാലയെന്ന വ്യാജേന വ്യാജ സ്വർണ മാല പണയം വെക്കാൻ ശ്രമിച്ച ഇയാളെ സ്ഥാപന ഉടമയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്.