
പട്ടിക്കാട്: മുടിക്കോട് സെൻററിൽ ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ വാഹനാപകടത്തിൽ ഇമ്മട്ടിപറമ്പ് ചൂണ്ടയിൽ പരേതനായ ദേവസി ഭാര്യ ഏലിയാമ്മ (72) മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 നാണ് അപകടം സംഭവിച്ചത്.
ദേശീയപാത കുറുകെ കടക്കുന്നതിനിടെ തൃശ്ശൂർ ഭാഗത്തുനിന്ന് വന്ന മിനി ലോറി ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ദേശീയപാതയിലേക്ക് തെറിച്ചുവീണ ഏലിയാമ്മ തൽക്ഷണം മരണപ്പെടുക ആയിരുന്നു. സംസ്കാരം പിന്നീട്, മക്കൾ: പരേതരായ സിബി, ബിജു. മരുമകൾ: ഡെയ്സി.