അംഗീകാരത്തിന്റെ നിറവിൽ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രം…

നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രം
ദേശിയ ഗുണനിലവാര അംഗീകാരമായ എൻ ക്യൂ എ എസ് ബഹുമതി നേടി.
കേരളത്തിലെ മൂന്ന് ആശുപത്രികൾക്കാണ് പുതിയതായി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ് (NQAS) അംഗീകാരം ലഭിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. 95 ശതമാനം പോയിന്റോടെ തിരുവനന്തപുരം കള്ളിക്കാട് ന്യൂ പ്രാഥമികാരോഗ്യ കേന്ദ്രം, 94 ശതമാനം പോയിന്റോടെ പാലക്കാട് കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം, 93 ശതമാനം പോയിന്റോടെ തൃശൂർ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് പട്ടികയിൽ ഇടം നേടിയത് . ഇതോടുകൂടി രാജ്യത്തെ മികച്ച പിഎച്ച്‌സി വിഭാഗത്തിൽ ആദ്യത്തെ 12 സ്ഥാനവും കേരളം കരസ്ഥമാക്കി. പരിമിതികൾക്കുള്ളിൽ നിന്നും അംഗീകാരങ്ങളുടെ നിറവിലേക്ക് കൂടിയാണ് തൃശൂർ ജില്ലയിലെ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രം ചുവടുവെക്കുന്നത്.