ഓടിക്കൊണ്ടിരിക്കവേ ട്രെയിനിന്റെ എഞ്ചിൻ ബോഗിയിൽ നിന്നും വേർപ്പെട്ടു. വേർപെട്ട വിവരം ഉടൻ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടതിനാൽ ട്രെയിൻ നിർത്തുകയും വൻ ദുരന്തം ഒഴിവാവുകയും ചെയ്തു. ഉദ്യോഗസ്ഥരെത്തി വേർപെട്ട കപ്ലിങ് അറ്റകുറ്റ പണികൾ നടത്തി 15 മിനിട്ടുകൾക്ക് ശേഷം യാത്ര പുനരാരംഭിച്ചു.
എറണാകുളത്തിനിന്നും പുറപ്പെട്ട് നിസാമുദ്ധീൻ മംഗള എക്സ്പ്രസ്സ് ഇന്ന് ഉച്ച തിരിഞ് തൃശൂർ സ്റ്റേഷൻ വിട്ട് പൂങ്കുന്നം സ്റ്റേഷൻ എത്തുന്നതിനു മുൻപായി ആണ് സംഭവം. സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് അല്പം ദൂരം മാത്രം സഞ്ചരിച്ചുള്ളു എന്നതിനാൽ ട്രെയിനിന് വേഗതയും നന്നേ കുറവായിരുന്നു. ഇതും വൻ ദുരന്തം ഒഴിവാക്കുന്നതിന് കാരണമായി.