ജില്ലയിൽ പോലീസ് പരിശോധന കർശനമായി തുടരുന്നു….

ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ വാഹനങ്ങൾ നിറഞ്ഞെന്നും അതിനാൽ പോലീസ് പരിശോധനയും കേസെടുപ്പും അയഞ്ഞെന്ന പ്രചരണം ശക്തമായി നടക്കുകയാണ്. എന്നാൽ സത്യമതല്ല. ലോക്ക് ഡൗൺ ലംഘനം പിടികൂടാനുള്ള പരിശോധനയിൽ യാതൊരുവിധ വിട്ടു വീഴ്ചകളും ഉണ്ടാകില്ലെന്നും, നടപടികൾ തുടരുമെന്നുമാണ് പോലീസ് നൽകുന്ന വിവരം.

പോലീസ് കേസെടുക്കില്ലെന്ന പ്രചരണത്തെ തുടർന്ന് നിരവധി ആളുകളാണ് കഴിഞ്ഞ ദിവസം പലവ്യഞ്ജനം വാങ്ങാനെന്ന പേരിൽ കുടുംബസമേതം പുറത്തിറങ്ങിയത്. ഇതോടെ കേസുകളുടെ എണ്ണം ഇരട്ടിയായി. ജില്ലയിൽ ഇന്നലെ മാത്രം 274 കേസുകളാണ് രജിസ്റ്റർ ചെയ്തത്.313 പേരെ അറസ്റ്റ് ചെയ്യുകയും 201 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ലോക്ക് ഡൗൺ കർശനമായി നടപ്പിലാക്കാൻ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും നടക്കുന്നുണ്ട്. ഇതോടൊപ്പം 261 പിക്കറ്റ് പോസ്റ്റുകളും, 361 മൊബൈൽ പട്രോളിങ്ങ് യൂണിറ്റും ഏർപ്പെടുത്തിയതായി
ഡി ഐ ജി എസ് സുരേന്ദ്രൻ അറിയിച്ചു.