രാജ്യം മുഴുവൻ പ്രയാസത്തിലായ ലോക്ക് ഡൗണിലും മണിയൻ കിണർ ആദിവാസി കോളനി നിവാസികൾ സന്തുഷ്ടരാണ്. മുൻപ് കിലോ മീറ്ററുകളോളം നടന്നു റേഷൻ വാങ്ങിയിരുന്നവർക്ക് ഇന്ന് സഞ്ചരിക്കുന്ന റേഷൻ ഷോപ്പ് കോളനിയിൽ എത്തുന്നുണ്ട്. ആവശ്യമുള്ള എല്ലാം വീട്ടിലെത്തിച്ച് ഉദ്യോഗസ്ഥരും സർക്കാരും ഇവർക്കൊപ്പം ചേരുന്നു.
കഴിഞ്ഞ ദിവസം കോളനിയിലേക്കുള്ള പലവ്യഞ്ജനക്കിറ്റുകളുടെ വിതരണം മന്ത്രി എ. സി മൊയ്തീൻ നിർവ്വഹിച്ചു.
ഗവൺമെന്റ് പ്രഖ്യാപിച്ച 17 ഇനങ്ങളിലുള്ള സാധനങ്ങളാണ് വിതരണം ചെയ്തത്.64 പേർ ഇതു വരെ കിറ്റുകൾ കൈപ്പറ്റി.ഗവൺമെന്റ് ചീഫ് വിപ്പ് അഡ്വ.കെ രാജൻ, ജില്ല കളക്ടർ എസ് ഷാനവാസ്, പഞ്ചായത്ത് പ്രസിഡന്റ് അനിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.