വേനൽ കടുത്തതിനാൽ ഭാരതപ്പുഴയിൽ ജലനിരപ്പ് താഴ്ന്നതോടെ പമ്പ് ഹൗസുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായി. പൈങ്കുളം സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം ഇതോടെ ആശങ്കയിലായി.വടക്കാഞ്ചേരി നഗരസഭ അടക്കം നിരവധി പഞ്ചായത്തുകളിലേക്ക് വെള്ളമെത്തിക്കുന്നത് ഇൗ പദ്ധതി വഴിയാണ്.
ഉയർന് നശേഷിയുള്ള മോട്ടോർ പമ്പുകൾ വെള്ളമില്ലാത്തതിനാൽ ഇടവിട്ട് നിർത്തി വെക്കേണ്ട അവസ്ഥയാണുള്ളത്. ഇതോടെ വടക്കാഞ്ചരി ജല അതോറിറ്റി ഉദ്യോഗസ്ഥർ ഇവിടെത്തി കിണറ്റിലെ മണൽ നീക്കാനുള്ള നടപടികൾ ആരംഭിച്ചു. അതോടൊപ്പം മണൽച്ചാക്കുകൾ നിരത്തി വെള്ളം സംഭരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. മലമ്പുഴ ഡാം ഉടൻ തുറന്നില്ലെങ്കിൽ കുടിവെള്ള വിതരണം താറുമാറാവുമെന്ന വാദവും ഉയരുന്നുണ്ട്.