പീഡനാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി..

പീഡനാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി. ഇന്നലെ ലളിതമായി ക്രൈസ്തവർ പെസഹ വ്യാഴം ആചരിച്ചു. ജില്ലയിലെ വിവിധ പള്ളികളിൽ നടന്ന തിരുകർമ്മ ചടങ്ങുകളിൽ വിശ്വാസികൾക്ക് പങ്കെടുക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. കൊറോണയുടെ പശ്ചാത്തലത്തിൽ കാൽ കഴുകി ശുശ്രൂഷയും ഒഴിവാക്കിയിരുന്നു.

വൈകീട്ട് പെസഹ അപ്പം മുറിക്കലും, ആരാധന ചടങ്ങുകളും ഓൺലൈൻ ആയി വിശ്വാസികൾക്ക് കാണാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ദുഃഖവെള്ളി ദിനത്തിലെ ചടങ്ങുകളും ഇത്തരത്തിൽ വിവിധ ചാനലുകൾ വഴിയും, യൂ ട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും എല്ലാം കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്നത്തെ നഗരം കാണിക്കൽ ചടങ്ങും നടക്കില്ല