തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ റേഡിയേഷൻ ചികിത്സ മുടങ്ങി. ഇവിടുത്തെ ഏക യന്ത്രം തകരാറിലായതിനെ തുടർന്നാണ് മൂന്ന് ആഴ്ചകളായി റേഡിയേഷൻ ചികിത്സ
മുടങ്ങിയത്. എല്ലാ ദിവസവും നാലു രോഗികൾക്കാണ് ഇവിടെ റേഡിയേഷൻ ചെയ്തു നൽകിയിരുന്നത്. നൂറു കണക്കിന് രോഗികളാണ് റേഡിയേഷന് കാത്തിരിക്കുന്നത്.
ചികിത്സ വൈകുന്തോറും അസുഖം മൂർഛിച്ചിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് രോഗികളെ വലിയ ആശങ്കയിലാക്കിയിട്ടുണ്ട്. കോയമ്പത്തൂരിൽ നിന്നും
ടെക്നീഷ്യനെ കൊണ്ട് വരാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു. നിശ്ചിത സമയത്ത് റേഡിയേഷൻ പൂർത്തിയായില്ലെങ്കിൽ ചികിത്സ ഫലിക്കാതാവുകയും അതോടൊപ്പം രോഗം അടുത്ത ഘട്ടത്തിലേക്ക് കടക്കാനും സാധ്യതയുണ്ട്. രോഗികളെല്ലാം സമ്പത്തികമായി പ്രയാസമനുഭവിക്കുന്നവരായതിനാൽ സ്വകാര്യ ആശുപത്രികളിൽ പോയി ചികിത്സ തുടരാനുള്ള സാഹചര്യവും ഇവർക്കില്ല.