കുഞ്ഞുടുപ്പും കരുതലുമായി ബ്രാൻഡ്സ്@50..

കുന്നംകുളം താലൂക്ക് ആശുപത്രിയിലെ നവജാത ശിശുക്കൾക്ക് ആവശ്യമായ വസ്ത്രങ്ങൾ എത്തിച്ചു നൽകി. കുന്നംകുളത്തെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ബ്രാൻഡ്സ്@50 ആണ് കുന്നംകുളം താലൂക്ക് ആശുപത്രിയിലെ കുഞ്ഞുങ്ങൾക്കുള്ള വസ്ത്രം കൈമാറിയത്.

അമ്പതോളം ജോഡി വസ്ത്രങ്ങൾ കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ മണികണ്ഠൻ ഏറ്റുവാങ്ങി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്നതിനാൽ
നവജാത ശിശുക്കൾക്ക് ആവശ്യമായ വസ്ത്രങ്ങൾ കിട്ടാത്ത സാഹചര്യത്തിലാണ് വസ്ത്രങ്ങൾ എത്തിച്ചു നൽകാൻ തീരുമാനിച്ചതെന്ന് BRANDS @50 അധികൃതർ പറഞ്ഞു.