തമിഴ്നാട്ടിൽ നിന്നുള്ള പഴം-പച്ചക്കറി ലോറികളും നിരീക്ഷണത്തിൽ…

തമിഴ്നാട്ടിൽ നിന്നും ശക്തൻ മാർക്കറ്റിൽ എത്തുന്ന പഴം-പച്ചക്കറി ലോറികൾക്കും കർശന നിരീക്ഷണം ഏർപ്പെടുത്തി തൃശ്ശൂർ കോർപ്പറേഷൻ. തമിഴ്നാട്ടിൽ കോവിഡ്‌ വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കിയത്. ലോറികൾ നേരിട്ട് മാർക്കറ്റിൽ പ്രവേശിക്കുന്ന പതിവ് രീതി മാറ്റി, ഡ്രൈവറും ക്ലീനറും പൂർണ്ണമായി അണുനശീകരണം നടത്തിയ ശേഷമാവും മാർക്കറ്റിൽ പ്രവേശിക്കുക. ഇതിനായി 7 ശുചിമുറികളും ഒരുക്കി.

ഇനി മുതൽ ആദ്യം ലോറികൾ ശക്തൻ നഗർ മൈതാനത്ത് പാർക്ക് ചെയ്യണം, ലോഡ്‌ എത്തുന്ന മുറക്ക് കോർപറേഷൻ ഉദ്യോഗസ്ഥരും, പോലീസും ചേർന്ന് ടോക്കൺ നൽകും.ഇതനുസരിച്ച്‌ ശുചിമുറികളിലെ സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് ശുചിയാവണം.കഴിഞ്ഞ ദിവസം എത്തിയ 109 ലോറികളും ഇത്തരത്തിൽ അണുവിമുക്തായ ശേഷമാണ് മാർക്കറ്റിലേക്ക് കടത്തി വിട്ടത്.