ഇരിങ്ങാലക്കുടയിൽ വീട് കുത്തിപ്പൊളിച്ച് മോഷണം: രണ്ടുപേർ അറസ്റ്റിൽ…

ഇരിങ്ങാലക്കുടയിൽ ആൾ താമസമില്ലാത്ത വീട് കുത്തിപ്പൊളിച്ച് സി സി ടിവി ക്യാമറയും സുഗന്ധ വ്യഞജനങ്ങളും മോഷ്ടിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ.
ഗാന്ധിഗ്രാം സ്വദേശിയുടെ തുറവൻകാടെ പൂട്ടിക്കിടന്ന വീട്ടിലാണ് മോഷണം നടന്നത്.
പുല്ലൂർ സ്വദേശികളായ ചേനിക്കര ജോയ്സ്, തുമ്പരത്തി വീട്ടിൽ പ്രവീൺ എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടുടമ കഴിഞ്ഞ ദിവസം പച്ചക്കറി പറിക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്.