കടലും കൈവിട്ട കാലം..

ലോക്ക് ഡൗൺ മൂലം മത്സ്യബന്ധന തൊഴിലാളികൾ ഇത്രയും ദിവസം വിശ്രമത്തിലായിരുന്നു. നിയന്ത്രണങ്ങളോടെ ചെറിയ വള്ളങ്ങൾക്ക്‌ മത്സ്യബന്ധനം നടത്താൻ ഗവൺമെന്റ് അനുമതി നൽകിയിരുന്നു. ഇതേത്തുടർന്ന് പി.വെമ്പല്ലൂർ ലോറി കടവിൽ നിന്നും ഏതാനും വള്ളങ്ങൾ മത്സ്യ ബന്ധനത്തിനു കടലിലിറങ്ങി.എന്നാൽ ചില വള്ളങ്ങൾക്ക് മാത്രമാണ് മീൻ ലഭിച്ചത്. കിട്ടിയതാകട്ടെ കുറച്ച് കരിക്കാടി ചെമ്മീൻ മാത്രം.


സാധാരണ ഇൗ സീസണിൽ വിവിധ ഇനങ്ങളിലുള്ള ധാരാളം മത്സ്യങ്ങൾ ലഭിക്കേണ്ടതാണെന്നും കടലിൽ മത്സ്യ ക്ഷാമം രൂക്ഷമാണ് എന്നും മത്സ്യ തൊഴിലാളികൾ പറഞ്ഞു. കൂലിക്കുള്ള മത്സ്യം പോലും ലഭിക്കാത്തത് മേഖലയെ കടുത്ത പ്രതിസന്ധിയിൽ ആക്കി.