കോവിഡ് :വർണ്ണങ്ങളില്ലാതെപടക്ക വിപണി..

വിഷു വിപണി പ്രതീക്ഷിച്ച് ജില്ലയിലെത്തിച്ചത് കോടികളുടെ വർണ്ണപ്പടക്കങ്ങളാണ്. കോവിഡ്‌ മൂലം ഇൗ വർണ്ണപ്പടക്കങ്ങൾ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് പടക്ക വ്യാപാരികൾ. മാർച്ച് പകുതിയോടെ തന്നെ ജില്ലയിലെ മൊത്ത വ്യാപാരികൾ ആവശ്യമായ കമ്പിത്തിരി, മത്താപ്പ്, പൂത്തിരി, ചാട്ട, ചൈനീസ് പടക്കങ്ങൾ തുടങ്ങിയവ ശിവകാശിയിൽ നിന്നുമെത്തിച്ചിരുന്നു.

മാർച്ചിൽ തന്നെ ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുകയും ഏപ്രിൽ 1 മുതൽ വിപണി സജീവ മാവുകയുമാണ് പതിവ്. എന്നാൽ സാധനം ഇറക്കുമതി ചെയ്തതിന് ശേഷമാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇതോടെ പടക്ക വിപണിയും വെള്ളത്തിലായി.
20 ലക്ഷം രൂപയുടെ പടക്കങ്ങൾ വരെ ഇറക്കിയ ആളുകൾ ഇനിയെന്ത് ചെയ്യുമെന്നറിയാതെ ആശങ്കയിലാണ്. ലോക്ക് ഡൗൺ കഴിഞ്ഞാലും പടക്കങ്ങൾ മുഴുവൻ ചിലവാകാകാൻ സാധ്യത കുറവായതിനാൽ തിരിച്ചയക്കാൻ ആണ് പദ്ധതി. പക്ഷേ അത് എങ്ങനെ തിരിച്ചയക്കുമെന്നതും വ്യക്തമല്ല.