ചാലക്കുടി ചന്തയിലേക്ക് പച്ചക്കറി ലോഡെത്തി…

പച്ചക്കറി ലോഡെത്തിയത്തോടെ ചാലക്കുടിയിൽ പച്ചക്കറി വില കുറഞ്ഞു.ആവശ്യത്തിന് സാധനങ്ങൾ ലഭിക്കാത്തതിനാൽ പച്ചക്കറിക്ക് വലിയ തോതിൽ വില വർധിച്ചിരുന്നു. ചാലക്കുടിയിലേക്ക് പൊള്ളാച്ചിയിൽ നിന്നും ആവശ്യത്തിന് പച്ചക്കറി ലോഡുകൾ എത്തിയതോടെ ജില്ലയിലെ നാട്ടിൻപുറങ്ങളിലെ ചെറുകിട കച്ചവടക്കാർക്കും നാട്ടുകാർക്കും ആശ്വാസമായി.ചൊവ്വാഴ്ച പതിവിൽ കൂടുതൽ തിരക്കും അനുഭവപ്പെട്ടു. കായക്കച്ചവടവും മികച്ച രീതിയിൽ നടന്നു.