ഡ്യൂട്ടിക്ക് ഇടയിൽ അല്പം അഭിനയവും നടത്തുകയാണ് തൃശൂരിലെ പോലീസ്. ലോക്ക്ഡൗണിൽ നിശ്ചലമായ റോഡിലാണ് ഹ്രസ്വ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഡി ഐ ജി എസ് സുരേന്ദ്രന്റെ താല്പര്യ പ്രകാരം നിർമ്മിക്കുന്ന ചിത്രത്തിൽ അഭിനയിക്കുന്നത് പോലീസുകാർ തന്നെയാണ്.
വനിത എസ് ഐ ഉൾപ്പെടെ എട്ടോളം പോലീസുകാരാണ് അഭിനേതാക്കൾ. ലോക്ക്ഡൗണിൽ കുടുങ്ങിപ്പോയ യുവാവിന്റെ മാനസികാവസ്ഥയും വാഹന പരിശോധനയ്ക്കിടെ പോലീസ് അനുഭവിക്കുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.തൃശൂർ റൗണ്ടിലെ ജോസ് തീയറ്ററിനു സമീപമുള്ള സ്ഥിരം പോലീസ് പരിശോധനാ കേന്ദ്രത്തിലാണ് ഷൂട്ടിംഗ് നടന്നത്. ഹ്രസ്വ ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവുമെല്ലാം നിർവ്വഹിച്ചത് ഡിഐജി ഓഫീസിലെ എസ് ഐ കെ.പി ജോർജ് ആണ്.