ബൈക്കിനു പുറകിൽ ഇരുന്നു ഉറങ്ങിയ ആൾക്ക് ദാരുണാന്ത്യം…

പട്ടിക്കാട്: ചെമ്പൂത്രയിൽ ഭാരത് പെട്രോൾ പമ്പിനു സമീപം ബൈക്കിനു പുറകിൽ ഇരുന്ന് യാത്ര ചെയ്തിരുന്ന ആൾ ഉറങ്ങി ബൈക്കിൽ നിന്നു വീണു മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് സുഹൃത്തിനും പരിക്കേറ്റു. തമിഴ്നാട് നാഗപട്ടണം സ്വദേശിയായ മുഹമ്മദ് റഫീഖിന്റെ മകൻ മുഹമ്മദ് യാസർ അറഫാത്ത് (22) ആണ് മരിച്ചത്. സുഹൃത്തിനൊപ്പം കൊച്ചിയിലേക്ക് വിനോദ യാത്രയ്ക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. യാത്രക്കിടെ ഇയാൾ ബൈക്കിനു പുറകിൽ ഇരുന്നു ഉറങ്ങുകയായിരുന്നു.

ഉറക്കത്തിൽ ബൈക്കിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബികോം വിദ്യാർഥിയാണ് മറിച്ച മുഹമ്മദ് യാസർ അറഫാത്ത്.