
ദേശീയപാത ചേറ്റുവയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രകരായ ദമ്പതികള്‍ മരിച്ചു. കടപ്പുറം അഞ്ചങ്ങാടി മുനൈഫ് (30) ഭാര്യ സുവെബ (22) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ചേറ്റുവ ഗവൺമെൻ്റ് യു.പി.സ്കൂളിന് സമീപത്തായിരുന്നു അപകടം. അപകത്തിൽ പരിക്കേറ്റ ഇവരെ ഏങ്ങണ്ടിയൂർ തൃശ്ശൂർ അശ്വനി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.