തൃശ്ശൂർ പൂരം തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ച മൂന്നു പേർ അറസ്റ്റിൽ. ചൈനീസ് പടക്കം പൊട്ടിക്കുന്നത് കണ്ട ഇവരെ പെട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയം സ്വദേശികളായ അജി, ഷിജാസ്, തൃശ്ശൂർ എൽത്തുരുത്ത് സ്വദേശി അനിൽകുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവർ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ്.