മഴയെ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് ശനിയാഴ്ച നടക്കും.
വൈകീട്ട് 6.30ന് വെടിക്കെട്ട് നടത്താൻ ദേവസ്വങ്ങളുടെ സംയുക്ത യോഗ തീരുമാനത്തിന് ജില്ലാ ഭരണകൂടത്തിൻറെ അനുമതിയായി. പൂരം നാളിൽ പുലർച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ് മഴ കാരണം മാറ്റിവെച്ചത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ നാളെ 6.30 ക്ക് തന്നെ വെടിക്കെട്ട് നടക്കും.